ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Friday, March 27, 2020 10:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രം ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ നി​ത്യ​ച്ചെ​ല​വു​ക​ൾ​ക്ക് വ​ഴി​യി​ല്ലാ​താ​യ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങേ​കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ.
അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ നി​ര​വ​ധി ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​നാ​ണ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​റി​യി​ച്ചു. വീ​ട്ടി​ൽ രോ​ഗി​ക​ളു​ള്ള​വ​രും മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​രു​മാ​യി നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​ർ അ​സോ​സി​യേ​ഷ​നി​ലു​ണ്ട്.
ക​ച്ച​വ​ട​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടു ക​ഴി​ഞ്ഞി​രു​ന്ന ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നം.
ഇ​ങ്ങ​നെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വ്യാ​പാ​രി​ക​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.