കോ​വി​ഡ്-19: നി​ല​ന്പൂ​ർ എം​എ​ൽ​എ ഓ​ഫീ​സി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്
Friday, March 27, 2020 10:49 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ വൈ​റ​സ് വ്യാ​പാ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​ങ്ങ​ൾ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക് ഡൗ​ണു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​രി​ക്ക​ണം. പ​ര​മാ​വ​ധി വീ​ട്ടി​ലി​രു​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും മാ​ത്ര​മേ ഇ​തി​നെ നേ​രി​ടാ​നാ​കു. നി​ല​ന്പൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​എ​ൽ​എ. ഓ​ഫീ​സി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​ന്നു മു​ത​ൽ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഇ​പ്പോ​ഴും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കാ​തെ ചി​ല​ർ പൊ​തു​നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. ഇ​റ്റ​ലി, സ്പെ​യ്ൻ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​വ​സ്ഥ ന​മ്മു​ടെ നാ​ട്ടി​ലും വരില്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല.
ഒ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ ഇ​റ​ച്ചി ക​ട​ക​ൾ​ക്കും മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റും നി​ൽ​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യാ​ണ്. സ്വ​യ​ര​ക്ഷ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ര​ക്ഷ​യും ക​രു​തി ജ​ന​ങ്ങ​ൾ വീ​ട്ടി​ലി​രി​ക്കാ​ൻ അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഓ​രോ പ​ഞ്ചാ​യ​ത്തിലും ഫെ​യ്സ് ബു​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​ന്പ​റു​ക​ൾ ഇ​ന്ന​ലെ ല​ഭി​ച്ചു. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ പോ​ലീ​സ് സ്വ​യം സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​നെ​ത്തി​യ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രോ​ട് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.