അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യി റ​വ​ന്യൂ വ​കു​പ്പ്
Tuesday, March 31, 2020 10:50 PM IST
നി​ല​ന്പൂ​ർ: സ്പോ​ണ്‍​സ​ർ​മാ​രോ ഏ​ജ​ന്‍റു​മാ​രോ ഇ​ല്ലാ​തെ ഒ​റ്റ​ക്കു വന്ന് ജോ​ലി ചെ​യ്യുന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു.
ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പഅ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. 13 ഇ​നം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​ണ് പാ​യ്ക്കി​ലു​ണ്ടാ​വു​ക. അ​രി, ആ​ട്ട, വെ​ളി​ച്ചെ​ണ്ണ, പ​രി​പ്പ്, കി​ഴ​ങ്ങ്, സ​വാ​ള, ഉ​ഴു​ന്ന്, മ​ല്ലി, മു​ള​ക്, ചെ​റു​പ​യ​ർ, ചാ​യ​പ്പൊ​ടി, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വയാ​ണ് കൊ​ടു​ക്കു​ന്ന​ത്.
ട്രോ​മ കെ​യ​റി​ന്‍റെ നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ പാ​യ്ക്ക് ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലെ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളുടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ൽ​കും. അ​ടു​ത്ത ആ​ഴ്ച​യി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു വീ​ണ്ടും വി​ത​ര​ണം ചെ​യ്യു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.