വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ന​ട​പ​ടി; മ​ല​പ്പു​റ​ത്തു 67 കേ​സു​ക​ൾകൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, March 31, 2020 10:50 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ 67 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 83 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ 31 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 372 ആ​യി.
518 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 77 വാ​ഹ​ന​ങ്ങ​ൾപി​ടി​ച്ചെ​ടു​ത്തു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ച്ച​തി​നും തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചി​നും ഇ​ന്ന​ലെ 76 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ ഇ​തു​വ​രെ 394 കേ​സു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.​
ഏ​പ്രി​ൽ ഒ​ന്നി​നോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് 19, നി​രോ​ധ​നാ​ജ്ഞ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ക്കാ​ര്യം പോ​ലീ​സ് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.