വീ​ട്ടി​ലി​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കും: എം​എ​ൽ​എ
Tuesday, March 31, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ്-19​നെ​ത്തു​ട​ർ​ന്നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഒ.പി ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ 200 ൽ ​താ​ഴെ മാ​ത്ര​മാ​ണ്. കൊ​റോ​ണ രോ​ഗ ല​ക്ഷ​ണ​വു​മാ​യി വ​രു​ന്ന​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. മ​ഞ്ചേ​രി​യി​ലെ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.
പ​ല വി​ധ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​ട്ടും ധാ​രാ​ളം ആ​ളു​ക​ൾ കൊ​റോ​ണ ഭീ​തി​മൂ​ലം വി​ട്ടി​ലി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം രോ​ഗി​ക​ൾ​ക്കു ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. രോ​ഗി​ക​ൾ​ക്ക് വാ​ർ​ഡ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത​ത് സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ക്കാ​ം. ഫോൺ- 9495999306.
നി​ല​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​ർ​ക്കും ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ക്കാ​ം. ആ​വ​ശ്യ​മാ​യ വൈ​ദ്യ സ​ഹാ​യം രോ​ഗി​ക​ളി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ക്കാൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​വി​ഷ്ണു, ആ​ർ​എം​ഒ ഡോ.​ഇ​ന്ദു എ​ന്നി​വ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.
എം​എ​ൽ​എ​യോ​ടൊ​പ്പം കൗ​ണ്‍​സി​ല​ർ ക​ള​ത്തി​ൽ അ​ൻ​വ​ർ, കു​റ്റി​രി മാ​നു​പ്പ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ജ​ലീ​ൽ കാ​രാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.