പ​ച്ച​ക്ക​റി കൃ​ഷി​യും സ​മ്മാ​ന പ​ദ്ധ​തി​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ
Wednesday, April 1, 2020 11:11 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 പ്ര​തി​രോ​ധ ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ലി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മാ​ന​സി​ക,ശാ​രീ​രി​ക, സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ക​യെ​ന്ന എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കൂ​ട്ടാ​യ്മ എ​ന്ന പേ​രി​ൽ അ​ഡാ​പ്റ്റ് -പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ കാ​ർ​ഷി​ക,ക​ല,സാ​ഹി​ത്യ മ​ത്സ​ര പ​ദ്ധ​തി​ക​ൾ രൂ​പം ന​ൽ​കി. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ന​ഗ​ര​സ​ഭ​യി​ലെ 13800 വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി​വി​ത്തും തൈ​ക​ളും ന​ൽ​കി വീ​ട്ടു​മു​റ്റ​പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പ്രോ​ൽ​സാ​ഹ​നം ന​ൽ​കും. അ​തോ​ടൊ​പ്പം വീ​ട്ടു​മു​റ്റ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ ഫോ​ട്ടോ​യി​ൽ മി​ക​ച്ച മൂ​ന്നു ഫോ​ട്ടോ​ക​ൾ​ക്കു സ​മ്മാ​ന​വും ന​ൽ​കും. വെ​ണ്ട, ചീ​ര, പ​യ​ർ, കു​ന്പ​ളം, വെ​ള്ള​രി, മ​ത്ത​ൻ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഒ​രു വി​ത്ത്പാ​ക്ക​റ്റും,
വ​ഴു​ത​ന, മു​ള​ക്, ത​ക്കാ​ളി എ​ന്നി തൈ​ക​ളാ​യു​മാ​ണ് കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ത്ത 2760 കു​ടും​ബ​ശ്രീ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​ക. പ​ച്ച​ക്ക​റി​വി​ത്ത്, തൈ​ക​ൾ എ​ന്നി​വ അ​യ​ൽ​ക്കൂ​ട്ടം വ​ഴി നാ​ളെ മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം കു​ടും​ബ​ശ്രീ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എം.​പ്രേ​മ​ല​ത​ക്ക് കൈ​മാ​റി. വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി മൊ​യ്തീ​ൻ​കു​ട്ടി, പ​ത്ത​ത്ത് ആ​രി​ഫ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ് അ​ബ്ദു​ൾ​സ​ജിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.