ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​വും മോ​ഷ​ണ​വും
Wednesday, April 1, 2020 11:13 PM IST
തി​രൂ​ർ: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ക്ര​മ​വും മോ​ഷ​ണ​വും. താ​നാ​ളൂ​ർ അ​രീ​ക്കാ​ട്, ത​ല​ക്ക​ട​ത്തൂ​ർ, ത​ല​പ​റ​ന്പ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​രെ വ്യാ​പ​ക​മാ​യ അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ദീ​പ​സ്തം​ഭ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും മ​സ്ജി​ദി​ന്‍റെ ത​ല​പ്പാ​വു​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. മൈ​ക്ക് സെ​റ്റും നേ​ർ​ച്ച​പ്പെ​ട്ടി​യി​ലെ പ​ണ​വും ക​വ​ർ​ന്നു. അ​രീ​ക്കാ​ട് ജു​മാ​മ​സ​ജി​ദ്, ത​ല​ക്ക​ട​ത്തു​ർ വി​ഷ്ണു അ​യ്യ​പ്പ​ക്ഷേ​ത്രം, അ​രീ​ക്കാ​ട് കു​നി​യി​ൽ പാ​റ​പ്പു​റം ത​ഖ്വ മ​സ്ജി​ദ് എ​ന്നി​വ​ക്ക് നേ​രെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ക്ര​മ​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ജു​മാ മ​സ്ജി​​ദി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു അ​ക​ത്തു ക​ട​ന്നാ​ണ് മൈ​ക്ക് സെ​റ്റു​ക​ൾ മോ​ഷ്ടി​ച്ച​ത്. വി​ഷ്ണു അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു ദീ​പ​സ്തം​ഭ​ങ്ങ​ൾ ത​ക​ർ​ത്തു. ക്ഷേ​ത്ര​ത്തി​ലെ ബ​ൾ​ബു​ക​ൾ അ​ഴി​ച്ചെ​ടു​ത്താ​ണ് അ​ക​ത്ത് ക​യ​റി ദീ​പ​സ്തം​ഭ​ങ്ങ​ൾ ത​ക​ർ​ത്ത​ത്. അ​രീ​ക്കാ​ട് കു​നി​യി​ൽ പാ​റ​പ്പു​റം ത​ഖ്വ മ​സ്ജി​ദി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു അ​ക​ത്തു
ക​യ​റി മൈ​ക്ക് സെ​റ്റ് മോ​ഷ്ടി​ച്ച ശേ​ഷം ത​ല​പ്പാ​വു​ക​ൾ സ്റ്റാ​ന്‍റ​ട​ക്കം തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ത​ല​പ​റ​ന്പി​ലെ ശു​ഹ​ദാ​ക്ക​ളു​ടെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്തു പ​ണം മോ​ഷ്ടി​ച്ചു. ത​ല​പ​റ​ന്പ് ഖു​തു​ബു​സ​മാ​ൻ മ​സ്ജി​ദി​ന്‍റെ വാ​തി​ൽ ത​ക​ർ​ക്കാ​നും ശ്ര​മം ന​ട​ത്തി. ശ​ബ്ദം കേ​ട്ടു മ​സ്ജി​ദി​ലെ ജീ​വ​ന​ക്കാ​ര​ൻ ഉ​ണ​ർ​ന്ന​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വി. ​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​രെ അ​ക്ര​മം ന​ട​ത്തി​യ​വ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തി​രൂ​ർ സി​ഐ ഫ​ർ​ഷാ​ദി​ന്‍റെ​യും താ​നൂ​ർ സി​ഐ പ്ര​മോ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.