ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, April 1, 2020 11:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ത്ത​ന​ങ്ങാ​ടി, മാ​ലാ​പ​റ​ന്പ്, പാ​ല​ച്ചോ​ട്, ഓ​ണ​പ്പു​ട, കു​റു​പ്പ​ത്താ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി. പ​ല​ച​ര​ക്കു​ക​ട, പ​ച്ച​ക്ക​റി, ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കൃ​ത്രി​മ​മാ​യ വി​ല​ക്ക​യ​റ്റ​മോ പൂ​ഴ്ത്തി​വ​യ്പോ ഉ​ണ്ടാ​ക​രു​തെ​ന്നു ക​ട​യു​ട​മ​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ളം 13 രൂ​പ​യ്ക്കു വി​ൽ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കു അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ടി. അ​ൻ​വ​ർ, എ​ൻ. ദീ​പ, ഓ​ഫീ​സ് സ്റ്റാ​ഫ് ര​ഞ്ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.