തീറ്റ കി​ട്ടാ​നി​ല്ല; കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്നു
Wednesday, April 1, 2020 11:13 PM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ഴി​ത്തീ​റ്റ ല​ഭി​ക്കാ​തെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ കോ​ഴി​ഫാ​മു​ക​ളി​ൽ കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കോ​ഴി​ത്തീ​റ്റ എ​ത്തി​യി​രു​ന്ന​ത്.
35 മു​ത​ൽ 40 ദി​വ​സം വ​രെ പ്രാ​യ​മു​ള്ള കോ​ഴി​ക​ൾ​ക്ക് ഈ ​കാ​ല​യ​ള​വി​ൽ ര​ണ്ടു​കി​ലോ വ​രെ തൂ​ക്ക​മു​ണ്ടാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​പ്രാ​യ​മു​ള്ള കോ​ഴി​ക​ൾ​ക്ക് ഒ​രു കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്കം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​നി​ട​യി​ൽ വി​ല​യി​ടി​വു​കൂ​ടി വ​ന്ന​തോ​ടെ പ​ല ഫാ​മു​ക​ളും അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. തീ​റ്റ കി​ട്ടാ​തെ വ​ന്ന​തോ​ടെ പ​ല ഫാ​മു​ക​ളി​ലും കോ​ഴി​ക​ൾ പ​ര​സ്പ​രം കൊ​ത്തി മു​റി​വു​ണ്ടാ​യി ചാ​വു​ക​യാ​ണ്. ഒ​രു കി​ലോ കോ​ഴി​ക്ക് ആ​റു രൂ​പ​യാ​ണ് സം​ര​ക്ഷ​ണ കൂ​ലി ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ത്ത​ര​ത്തി​ൽ കോ​ഴി​ക​ളെ വ​ള​ർ​ത്തി ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റും. എ​ന്നാ​ൽ തീ​റ്റ കു​റ​ഞ്ഞ​തോ​ടെ കോ​ഴി​ക​ളു​ടെ വ​ള​ർ​ച്ച പ​കു​തി​യാ​യി കു​റ​ഞ്ഞ​ത് കോ​ഴി​ക​ളെ വ​ള​ർ​ത്തി ന​ൽ​കു​ന്ന​വ​ർ​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.