ക​മ്യൂണി​റ്റി കി​ച്ച​ണ്‍ ഏ​റ്റെ​ടു​ത്ത് ഹ​യ​ർസെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ
Thursday, April 2, 2020 10:58 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ വി​ഭ​വ​ങ്ങ​ൾ ന​ൽ​കി​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ പാ​ച​ക​ത്തി​നും പാ​ക്കിം​ഗി​നും സ​ഹാ​യി​ച്ച് അ​ധ്യാ​പ​ക സം​ഘ​ട​ന. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​ച്ച​ത്.

ര​ണ്ടു ദി​വ​സ​ത്തെ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള അ​രി, പ​ച്ച​ക്ക​റി​ക​ൾ, മ​റ്റു വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൾ ഖാ​ദ​ർ, വാ​ർ​ഡം​ഗം എം.​കെ.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​സാ​ഖ് കൈ​മാ​റി.

തു​ട​ർ​ന്ന് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തി​നും വി​ത​ര​ണ​ത്തി​നു ത​യാ​റാ​ക്കു​ന്ന​തി​നും കൂ​ടി സ​ഹാ​യി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ ഭാ​ഗ​മാ​യ​ത്.

സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​സ്ഡാ​നി​ഷ്, കെ.​ടി.​ഉ​മ്മ​ർ, എ.​രാ​ജേ​ഷ്, പ്ര​ശാ​ന്ത്, ആ​ന്‍റ​ണി, എം.​ജെ.​വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.