അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ നൽകാൻ വിപുലമായ സംവിധാനം
Thursday, April 2, 2020 10:58 PM IST
മ​ല​പ്പു​റം; ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ്യോ​ത്പ്പ​ന്ന കി​റ്റു​ക​ൾ ന​ൽ​കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​യി. ജോ​ലി​യും കൂ​ലി​യും ഇ​ല്ലാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഭ​ക്ഷ്യോ​ത്പ​ന്ന കി​റ്റു​ക​ൾ. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രി​ഷ്ട​പ്പെ​ടു​ന്ന ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റും വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.
ഒ​രാ​ൾ​ക്കു ഒ​രാ​ഴ്ച​യി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 500 ഗ്രാം ​പ​ഞ്ച​സാ​ര, 250 ഗ്രാം ​ചെ​റു​പ​യ​ർ, 250 ഗ്രാം ​ക​ട​ല, 250 ഗ്രാം ​തു​വ​ര​പ്പ​രി​പ്പ്, 250 ഗ്രാം ​ഉ​ഴു​ന്ന്, 500 മി​ല്ലീ ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ, 100 ഗ്രാം ​തേ​യി​ല, ഒ​രു കി​ലോ ഗ്രാം ​ആ​ട്ട​പ്പൊ​ടി, ഒ​രു കി​ലോ ഗ്രാം ​അ​രി, 100 ഗ്രാം ​മു​ള​കു​പൊ​ടി, 100 ഗ്രാം ​മ​ല്ലി​പ്പൊ​ടി, ഒ​രു കി​ലോഗ്രാം ​സ​വാ​ള, ഒ​രു കി​ലോ​ഗ്രാം ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ​യാ​ണ് ഭ​ക്ഷ​ണ കി​റ്റി​ലു​ള്ള​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 20,375 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​ന്ന​ലെ 9,763 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​താ​യി ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ര​ണ്ട് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തി​നോ​ട​കം ഇ​വി​ടെ 300 ടെ​ലി​ഫോ​ണ്‍ കാ​ളു​ക​ൾ ല​ഭി​ച്ചു. അ​പ്പോ​ൾ​ത​ന്നെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​ത​ലം മു​ത​ൽ ജി​ല്ലാ ത​ലം വ​രെ മൂ​ന്നു വ്യ​ത്യ​സ്ത ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലും താ​ലൂ​ക്കു​ത​ല​ത്തി​ൽ ത​ഹ​സി​ൽ​ദാ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ഖ്യ​സ​മി​തി​യും സ​ജീ​വ​മാ​ണ്. താ​ലൂ​ക്കു​ത​ല​ത്തി​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ചു​മ​ത​ല ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കാ​ണ്.
പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സം​ഭാ​വ​ന​യാ​യി ന​ൽ​കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടും.
റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, തൊ​ഴി​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ ജി​ല്ല​യി​ൽ മു​ന്നേ​റു​ന്ന​തെ​ന്നും ഈ ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ലു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് പ​റ​ഞ്ഞു.