നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​മു​ള്ള സ്റ്റോ​ക്ക് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ
Thursday, April 2, 2020 10:58 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ 1,49,000 കാ​ർ​ഡു​ട​മ​ക​ൾ​ക്കും ന​ൽ​കാ​നു​ള്ള സൗ​ജ​ന്യ റേ​ഷ​നു വേ​ണ്ടി​വ​രു​ന്ന അ​രി ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ സം​ഭ​രി​ക്കാ​നാ​കു​മെ​ന്ന് താ​ലൂ​ക്ക് സപ്ലെ ഓ​ഫീ​സ​ർ പി.​വ​ച​സ്പ​തി അ​റി​യി​ച്ചു. നി​ല​വി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ട്. താ​ലൂ​ക്ക് പ​രി​ധി​യി​ൽ 225 റേ​ഷ​ൻ ക​ട​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. അ​തി​ൽ 110 ക​ട​ക​ൾ​ക്കു​ള്ള അ​രി​യു​ടെ സ്റ്റോ​ക്ക് വ്യാ​ഴാ​ഴ്ച​യോ​ടെ എ​ത്തി. ഇ​നി ഏ​ത് ക​ട​യി​ൽ ആ​ദ്യം സ്റ്റോ​ക്ക് തി​രു​ന്നു​വോ അ​വി​ടെ അ​രി ആ​ദ്യം എ​ത്തി​ക്കു​വാ​നാ​ണ് ശ്ര​മം.
സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ഭ​ക്ഷ​ണ കി​റ്റു​ക​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ സ​പ്ലെകോ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. 1000 രൂ​പ​യു​ടെ, അ​രി​യു​ൾ​പ്പെ​ടെ 18 ഇ​ന​ങ്ങ​ളു​ള്ള​താ​ണ് കി​റ്റ്. മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​യി​രി​ക്കും സൗ​ജ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​ദ്യം തു​ട​ങ്ങു​ക. അ​തി​ന് ശേ​ഷം നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു കി​ലോ​ഗ്രാം സൗ​ജ​ന്യ അ​രി​യു​ടെ വി​ത​ര​ണ​വും അ​ത് ക​ഴി​യു​ന്പോ​ഴേ​ക്കും തു​ട​ങ്ങാ​നാ​വു​മെ​ന്നും ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​ഞ്ഞ നിു​റ​ത്തി​ലു​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് നി​ലവി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പി​ങ്ക് നി​റ​ത്തി​ലു​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് ര​ണ്ടു രൂ​പ മാ​ത്ര​മാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്.