ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം: എം​എ​ൽ​എ
Thursday, April 2, 2020 10:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ വ​കു​പ്പു​മ​ന്ത്രി കെ. ​രാ​ജു​വി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തു പാ​ൽ സം​ഭ​ര​ണം കു​റ​ഞ്ഞ​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.
ത​ന്‍റെ മ​ണ്ഡ​ല​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും സ്ഥി​തി രൂ​ക്ഷ​മാ​ണ്. ഇ​തി​നി​ടെ അ​യ​ൽ സം​സ്ഥാ​ന​ത്തു നി​ന്നു സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന പാ​ലി​ന്‍റെ വ​ര​വ് പ​ഴയ​തു​പോ​ലെ തു​ട​രു​ക​യാ​ണ്. ഇ​തി​നെ നി​യ​ന്ത്രി​ച്ചും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ കൃ​ത്രി​മ പാ​ലി​ന്‍റെ വ​ര​വ് പൂ​ർ​ണ​മാ​യി ത​ട​ഞ്ഞും പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് മ​ന്ത്രി​യോ​ടു എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഇ​ള​വു​ക​ൾ ന​ൽ​ക​ണമെന്ന്

നി​ല​ന്പൂ​ർ: കോ​വി​ഡ് 19 ന്‍റെ ക​ഠി​ന ദു​രി​ത​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും അ​ർ​ബ്ബ​ൻ ബാ​ങ്കു​ക​ളും കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ല​ന്പൂ​ർ വി​ക​സ​ന സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​കെ. മ​ല​യ​ത്ത്, ക​ണ്‍​വീ​ന​ർ അ​ഹ​മ്മ​ദ് കു​ട്ടി കാ​പ്പി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ത്തി​ൽ എ​ട​വ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കെ​ട്ടി​ട ഉ​ട​മ​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് വാ​ടക ആ​ശ്വാ​സം ന​ൽ​കു​വാ​നും ത​യാ​റാ​ക​ണം.