വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​തീ വ്യാ​പി​ക്കു​ന്നു
Thursday, April 2, 2020 10:59 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ വ്യാ​പി​ക്കു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക്ശേ​ഷം മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​തീ ദൃ​ശ്യ​മാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ വ​ന​പാ​ല​ക​ർ തീ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലെ മേ​ലേ തോ​ട്ട​പ്പ​ള്ളി ചൂ​ര​പ്പൊ​യ്ക മേ​ട്ടി​ലാ​ണ് തീ ​പി​ടി​ച്ച​ത്. കാ​റ്റി​നെ തു​ട​ർ​ന്ന് തീ ​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ലെ ആ​റാം ബ്ലോ​ക്കി​ന് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​തീ​യു​ണ്ട്.
അ​തേ​സ​മ​യം ഉ​ൾ​വ​ന​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നാ​വി​ല്ല. നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​ണ് വ​ന​പാ​ല​ക​ർ ശ്ര​മി​ക്കു​ക.

ഉ​രു​കു​ത്തി​യാ​ൻ
മ​ല​യി​ൽ തീ​പി​ടി​ത്തം

പൂ​ക്കോ​ട്ടും​പാ​ടം: പ​രി​യ​ങ്ങാ​ട് ഉ​രു​കു​ത്തി​യാ​ൻ മ​ല​യി​ൽ തീ​പി​ടി​ത്തം. 15 ഏ​ക്ക​റോ​ളം തോ​ട്ട​വും വ​ന​ഭൂ​മി​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കെ.​പി.​മോ​യി​ൻ, സ​ഹോ​ദ​ര​ൻ കെ.​പി.​ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ തോ​ട്ട​ഭൂ​മി​യി​ലും സ​മീ​പ​ത്തെ വ​ന​ഭൂ​മി​യി​ലു​മാ​ണ് തീ​പി​ടി​ച്ച​ത്. ക​ന​ത്ത കാ​റ്റ് മൂ​ലം തീ ​അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചു. നി​ല​ന്പൂ​ർ ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വാ​ഹ​നം മ​ല​ന്പ്ര​ദേ​ശ​ത്ത് എ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് സേ​നാം​ഗ​ങ്ങ​ൾ ഫ​യ​ർ ബീ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.
നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​യൂ​സ​ഫ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എം.​ഷി​ന്‍റു, എ.​എ​സ്.​പ്ര​ദീ​പ്, ടി.​കെ.​നി​ഷാ​ന്ത്, പി.​ഇ​ല്യാ​സ്. എ​സ്.​സ​ന​ന്ത്, ഹോം ​ഗാ​ർ​ഡ് പി.​എം.​മാ​ത്യു, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ എ.​പി.​നി​ഷാ​ദ്, ടി.​എ.​ഷ​നി​ൽ​കു​മാ​ർ, ടി.​ദി​ലീ​പ് എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ച്ചാ​ണ് തീ ​നി​യ​ന്ത്രി​ച്ച​ത്.