വാ​ളം​തോ​ട്ടി​ൽ നി​ന്നും ഹോ​ർ​ട്ടി​കോ​ർ​പ് നേ​ന്ത്ര​വാ​ഴ​ക്കു​ല സം​ഭ​രി​ച്ചു തു​ട​ങ്ങി
Thursday, April 2, 2020 11:12 PM IST
നി​ല​ന്പൂ​ർ: ക​ക്കാ​ടം​പൊ​യി​ൽ വാ​ളം​തോ​ട് മേ​ഖ​ല​യി​ൽ നി​ന്നും ഹോ​ർ​ട്ടി​കോ​ർ​പ്പ് നേ​ന്ത്ര​വാ​ഴ​ക്കു​ല​ക​ൾ സം​ഭ​രി​ച്ചു തു​ട​ങ്ങി. വി​ല​യി​ടി​വും ക​ട​ക​ൾ അ​ട​ച്ച​തും മൂ​ലം ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ്പ് മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വാ​ഴ​ക്കു​ല​ക​ൾ വാ​ങ്ങു​മെ​ന്നും ക​ർ​ഷ​ക​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​നും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ ന​ന്ദി അ​റി​യി​ച്ചു.