കു​പ്പി​വെ​ള്ള​ത്തി​ന് അ​ധി​ക വി​ല വാ​ങ്ങി​യ ക​ട​യു​ട​മ​യ്ക്ക് പി​ഴ​യി​ട്ടു
Friday, April 3, 2020 11:32 PM IST
നി​ല​ന്പൂ​ർ: കു​പ്പി വെ​ള​ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​ക്ക് ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗം 5000 രൂ​പ പി​ഴ​യി​ട്ടു. നി​ല​ന്പൂ​ർ ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​സി​റാ​ജു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ല​ന്പൂ​ർ ടൗ​ണി​ലെ മി​ൽ​മ ബൂ​ത്ത് ഉ​ട​മ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
നി​ല​വി​ൽ ഒ​രു ലി​റ്റ​റി​ന്‍റെ മി​ന​റ​ൽ വാ​ട്ട​റി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ല 13 രൂ​പ​യാ​ണ്.

ലോ​ക് ഡൗ​ണ്‍:
67 കേ​സു​ക​ൾ

എ​ട​ക്ക​ര: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​റു​പ​ത്തി​യേ​ഴ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ട​ക്ക​ര​യി​ൽ മാ​ത്രം അ​ൻ​പ​ത്തി മൂ​ന്ന് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ട​ക്ക​ര​യി​ൽ നാ​ല് കേ​സു​ക​ളി​ലാ​യി ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
പോ​ത്തു​ക​ല്ലി​ൽ അ​ഞ്ച് കേ​സു​ക​ളി​ൽ ഏ​ഴ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​റു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. നി​ര​വ​ധി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.