കാ​ർ​ഷി​കമേ​ഖ​ല​യും താ​റു​മാ​റാ​യി
Friday, April 3, 2020 11:32 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ രാ​ജ്യം വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​യ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നും കൊ​ണ്ടു പോ​കു​ന്ന​തി​നും സം​വി​ധാ​ന​ങ്ങ​ൾ നി​ല​ച്ച​താ​ണ് ക​ർ​ഷ​ക​രെ വ​ല​ക്കു​ന്ന​ത്. നെ​ല്ല്, റ​ബ​ർ, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ കാ​ർ​ഷി​ക​കോ​ത്പ്പ​ന്ന​ങ്ങ​ളെ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും വ​യ​ലു​ക​ളി​ൽ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​റാ​യ സ​മ​യ​ത്താ​ണ് ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​ത്.
ഇ​തോ​ടെ കൊ​യ്ത്തി​നു യ​ന്ത്ര​മോ തൊ​ഴി​ലാ​ളി​ക​ളെ​യോ ല​ഭി​ക്കാ​തെ​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പ​ല​യി​ട​ത്തും നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ​ത് ഏ​റെ വൈ​കി​യാ​ണ്. ജ​നു​വ​രി മു​ത​ൽ കൊ​യ്ത്ത് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നാ​യി ത​മി​ഴ്്നാ​ട്ടി​ൽ നി​ന്നു ഒ​ട്ടേ​റെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ കൊ​യ്ത്ത് പാ​തി​വ​ഴി​യി​ലാ​ക്കി യ​ന്ത്ര​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ക​യോ ത​മി​ഴ്്നാ​ട്ടി​ലേ​ക്കു തി​രി​ച്ചു കൊ​ണ്ടു പോ​വു​ക​യോ ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും വി​ള​ഞ്ഞ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നാ​കാ​തെ വ​യ​ലി​ൽ കി​ട​ക്കു​ക​യാ​ണ്. ക​ന​ത്ത ചൂ​ടേ​റ്റ് നെ​ല്ല് പാ​ട​ത്ത് കൊ​ഴി​ഞ്ഞു വീ​ഴു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട​മു​ണ്ടാ​കും. ചൂ​ടി​ൽ ഉ​ണ​ങ്ങു​ന്ന​തി​നാ​ൽ നെ​ല്ലി​ന്‍റെ തൂ​ക്കം കു​റ​യു​ക​യും ചെ​യ്യും.
പ​ല​യി​ട​ത്തും കൊ​യ്ത്തു ക​ഴി​ഞ്ഞി​ട്ടും നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​മി​ല്ല. ക​ർ​ഷ​ക​ർ പാ​ട​ത്തു നി​ന്നു നെ​ല്ല് ചാ​ക്കു​ക​ളി​ലാ​ക്കി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​നു വ​ലി​യ കൂ​ലി​ച്ചെ​ല​വും അ​വ​ർ​ക്ക് വ​ഹി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ അ​ടി​യ​ന്തി​ര​മാ​യി നെ​ല്ല് സം​ഭ​ര​ണം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ഇ​ത് പ്രാ​യോ​ഗി​ക​മാ​യി​ട്ടി​ല്ല.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ റ​ബ​ർ, ക​ശു​വ​ണ്ടി ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണ്. റ​ബ​ർ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ സം​ഭ​രി​ച്ചു വ​ച്ച റ​ബ​ർ പാ​ൽ, ഷീ​റ്റ്, സ്ക്രാ​പ് എ​ന്നി​വ വാ​ങ്ങാ​ൻ ആ​ളി​ല്ല. ഏ​റെ കാ​ല​മാ​യി ഷീ​റ്റു​ക​ൾ സം​ഭ​രി​ച്ചു വ​ച്ച ക​ർ​ഷ​ക​രു​മു​ണ്ട്. ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും റ​ബ​ർ സം​ഭ​ര​ണ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
ക​ശു​വ​ണ്ടി തോ​ട്ട​ങ്ങ​ളി​ലും ഇ​തേ പ്ര​തി​സ​ന്ധി​യാ​ണു​ള്ള​ത്. വേ​ന​ൽ കാ​ല​ത്താ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത പ്ര​തി​സ​ന്ധി​യാ​ണി​പ്പോ​ൾ. പ​റി​ച്ചെ​ടു​ത്താ​ലും വി​ൽ​പ്പ​ന സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി നീ​ളും​തോ​റും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. പ​ല​രും ഉ​ത്പ്പ​ന്നങ്ങ​ൾ വി​റ്റ് ക​ട​ങ്ങ​ൾ വീ​ട്ടാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. നെ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഏ​റെ കാ​ലം സൂ​ക്ഷി​ച്ചാ​ൽ ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ഭാ​ര​ക്കു​റ​വി​നും ഇ​ട​യാ​ക്കു​മെ​ന്ന​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് മൂ​ന്നു​മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള നേ​രി​യ ആ​ശ്വാ​സം.