വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Friday, April 3, 2020 11:34 PM IST
എ​ട​ക്ക​ര: എ​ക്സൈ​സ് സം​ഘം ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ മ​ദ്യം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. അ​മ​ര​ന്പ​ലം വി​ല്ലേ​ജി​ലെ പൊ​ട്ടി​ക്ക​ല്ല് കെ​പി​എം എ​സ്റ്റേ​റ്റി​ന് സ​മീ​പ​മു​ള്ള കാ​ട്ടു​ചോ​ല​ക്ക് അ​ടു​ത്താ​യി വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. വ​ന​ത്തി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​ണ് കേ​ന്ദ്രം.
ഇ​വി​ടെ ര​ണ്ടു കാ​നു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 70 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി വാ​ഷ് ഉ​ൾ​പ്പെ​ടെ കേ​സ് എ​ടു​ത്തു. വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ര​ക്കോ​ട​ൻ പു​ഴ​യു​ടെ തീ​ര​ത്ത് നി​ന്ന് 195 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​രയാ​ടെ​യാ​ണ് വാ​ഷും മ​റ്റും ക​ണ്ടെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​സു​ധാ​ക​ര​ൻ, ബാ​ബു ജെ​യിം​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​കേ​ഷ് ച​ന്ദ്ര​ൻ, കെ.​ആ​ബി​ദ്, ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​ർ, നി​ല​ന്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​കൃ​ഷ്ണ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഹ​രി​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എ.​അ​നീ​ഷ്, ടി.​കെ.​സ​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​റ്റു​കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.