മ​ല​പ്പു​റം ജി​ല്ല​യി​ൽ മത്സ്യ​ബ​ന്ധ​ന​ത്തി​നു നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​മ​തി
Friday, April 3, 2020 11:39 PM IST
മ​ല​പ്പു​റം: കോ​വി​ഡ്- 19 ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഭാ​ഗി​ക​മാ​യി അ​നു​മ​തി ന​ൽ​കി. വ​ള്ള​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ക​ട​ലി​ൽ പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.
ഇ​ന്നു പൊ​ന്നാ​നി തു​റ​മു​ഖ​ത്തു നി​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലി​റ​ങ്ങു​ക. ആ​രോ​ഗ്യ ജാ​ഗ്ര​ത പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്ക​ണം തൊ​ഴി​ലാ​ളി​ക​ൾ പോ​കേ​ണ്ട​ത്. ഒ​രു വ​ള്ള​ത്തി​ൽ അ​ഞ്ചി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​ക​രു​ത്. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ ലേ​ലം പാ​ടി​ല്ല.
നി​ശ്ച​യി​ച്ച വി​ല​യി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ക​ച്ച​വ​ട​ക്കാ​ർ​ക്ക് മ​ത്സ്യം വാ​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​കും. നാ​ളെ താ​നൂ​രി​ലും ആ​റി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലും ഇ​തേ രീ​തി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കും.