കെ​ട്ടിട നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണം: ലീ​ഗ്
Sunday, April 5, 2020 11:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തും ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി വ​രു​ന്ന സ്വാ​ന്ത​നം ബി​ൽ​ഡിം​ഗ്, ഫ്​ളാ​റ്റ് സ​മു​ച്ച​യം, ടൗ​ണ്‍​ഹാ​ൾ, ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, സ്കൂ​ൾ ബി​ൽ​ഡിം​ഗ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും നേ​താ​ക്ക​ളാ​യ ജാ​ഫ​ർ പ​ത്ത​ത്ത്, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, പ​ച്ചീ​രി ഫാ​റൂ​ഖ്, ചേ​രി​യി​ൽ മ​മ്മി​ക്കു​ട്ടി, ഇ​ബ്രാ​ഹിം മു​ണ്ടു​മ്മ​ൽ, അ​സൈ​നാ​ർ തോ​ട്ടോ​ളി, റൗ​ഫ് ത​ങ്ക​യ​ത്തി​ൽ, ഹ​ബീ​ബ് എം, ​ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ അറിയിച്ചു.