ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ കു​ക്കിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളു​ടെ നി​സ്വാ​ർ​ഥ സേ​വ​നം
Monday, April 6, 2020 11:31 PM IST
എ​ട​ക്ക​ര: ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ സൗ​ജ​ന്യ സേ​വ​ന​വു​മാ​യി പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ. ചു​ങ്ക​ത്ത​റ ഗ്രാ​മ​ഞ്ചാ​യ​ത്തി​ലെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലാ​ണ്‍ കേ​ര​ള സ്റ്റേ​റ്റ് കു​ക്കിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നി​ലെ അം​ഗ​ങ്ങ​ൾ ക​ർ​മ​നി​ര​ത​രാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന​ത്.

തു​ട​ക്കം​മു​ത​ൽ മു​ത​ൽ ഇ​വ​ർ വ​ച്ചും വി​ള​ന്പി​യും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലു​ണ്ട്. യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞു​മോ​ൻ, ബാ​പ്പു​ട്ടി, മാ​നു​കു​ട്ട​ൻ, വി​പി​ൻ​സ്, ബേ​ബി, ഉ​മ്മു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‍ സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം.