ക​ട​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന നടത്തി
Monday, April 6, 2020 11:31 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ട​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ല​പ്പു​റം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഡി​വൈ​എ​സ്പി എ.രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ ക​രി​ങ്ക​ല്ല​ത്താ​ണി, താ​ഴെ​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ്ത്തി​വ​യ്പ്, അ​മി​ത​വി​ല ഈ​ടാ​ക്ക​ൽ തു​ട​ങ്ങി​യ​വ സം​ബ​ധി​ച്ചാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​രി​ശോ​ധ​ന​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കു അ​മി​ത​വി​ല ഈ​ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ര​ണ്ടു ക​ട​ക​ളും കു​ടി​വെ​ള്ള​ത്തി​നു അ​മി​ത​വി​ല ഈ​ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ഒ​രു ബേ​ക്ക​റി​ക്കെ​തി​രെ​യും താ​ഴെ​ക്കോ​ട് അ​മി​ത വി​ല​യി​ൽ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ന് ഒ​രു പ​ച്ച​ക്ക​റി ക​ട​യു​ടെ പേ​രി​ലും കു​ടി​വെ​ള്ള​ത്തി​നു അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നു ഒ​രു ബേ​ക്ക​റി​യും ക​ണ്ടെ​ത്തി.
പ​രി​ശോ​ധ​ന​യി​ൽ പ​തി​നൊ​ന്നോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ല​നി​ല​വാ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി.
ഇ​ത്ത​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.
പ​രി​ശോ​ധ​ന​യി​ൽ മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ യൂ​സ​ഫ്, എ​സ്ഐ മു​ഹ​മ്മ​ദാ​ലി, എ​എ​സ്ഐ മോ​ഹ​ന​കൃ​ഷ്ണ​ൻ, എ​സ്‌​സി​പി​മാ​രാ​യ ര​ത്ന​കു​മാ​രി, സി​ദി​ഖ്, സി​വി​ൽ സ​പ്ലൈ​സ് ആ​ർ​ഐ പ്ര​കാ​ശ്, ര​ണ്‍​ജി​ത് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.