പോ​ലീ​സു​കാ​ർ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി മ​ഹി​ള കോ​ണ്‍​ഗ്ര​സ്
Monday, April 6, 2020 11:31 PM IST
കാ​ളി​കാ​വ്: കോ​വി​ഡ്- 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന കാ​ളി​കാ​വി​ലെ പോ​ലീ​സു​കാ​ർ​ക്കും ടോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കാ​ൻ പ​ദ്ധ​തി​യാ​യി. മേ​ലേ കാ​ളി​കാ​വ് മ​ഹി​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യും ചേ​ർ​ന്നാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ന​ട്ടു​ച്ച​ക്കും പാ​തി​രാ​ത്രി​യു​മെ​ല്ലാം പോ​ലീ​സ് വി​ശ്ര​മ​മി​ല്ലാ​ത്ത പ​ണി​യി​ലാ​ണ് . കാ​ളി​കാ​വി​ൽ പ​തി​നാ​റ് ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രും പോ​ലീ​സി​നോ​ടൊ​പ്പം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി​ട്ടാ​ണ് മേ​ലേ കാ​ളി​കാ​വ് കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​വ​ർ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി.
മ​ഹി​ള കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മേ​ലേ കാ​ളി​കാ​വി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. കോ​വി​ഡ്- 19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ. ​മു​ജീ​ബ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​യ്യൂ​ബ്, പി. ​നൂ​ർ​ജ​ഹാ​ൻ, വി. ​സാ​ബു, വി.​കെ ബ​ദ​ർ, ഇ. ​റാ​ഫി, എം. ​ശ​രീ​ഫ് തു​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.