റാ​പ്പി​ഡ് ടെ​സ്റ്റിം​ഗി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണം: എം​എ​ൽ​എ
Monday, April 6, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 സ്ഥി​രീ​ക​ര​ണ​ത്തി​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ​യോ​ടു ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല​യി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള​താ​യ ആ​ശു​പ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും കോ​വി​ഡ് 19 റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യ്ക്ക് കൂ​ടി അ​നു​വ​ദി​ച്ച് ന​ൽ​കി​യാ​ൽ രോ​ഗ നി​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​ക്ക്
കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ്19 പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ​തോ​ടെ മ​റ്റു രോ​ഗി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ആ​റ് ഡോ​ക്ട​ർ​മാ​രെ​യും എ​ട്ട്്് സ്റ്റാ​ഫ് ന​ഴ്സു​മാ​രെ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ധി​ക​മാ​യി നി​യ​മി​ച്ചു. പു​തി​യ സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​പി​യും ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ളും അ​ട​ക്കം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി.
ഇ​തോ​ട​പ്പം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ന​ട​ത്തി. പേ ​വാ​ർ​ഡ് പൂ​ർ​ണ​മാ​യും കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കാ​യി എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യും ഒ​രു​ക്കി​യി​ട്ടു​മു​ണ്ടെ​ന്നും എം​എ​ൽ​എ ക​ത്തി​ൽ ഉ​ന്ന​യി​ച്ചു.