ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം ന​ൽ​കി
Monday, April 6, 2020 11:32 PM IST
തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കാ​ലി​ക്കട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഹൗ​സിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കൈ​ത്താ​ങ്ങ്.
25 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​ന്ന​ലെ കൈ​മാ​റി. സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രും സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രും സാ​ല​റി ച​ല​ഞ്ച് വ​ഴി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന പ​ണ​ത്തി​നു പു​റ​മേ​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യ സം​ഭാ​വ​ന.
കേ​ര​ളം പ്ര​ള​യ​ത്തെ നേ​രി​ട്ട അ​വ​സ​ര​ത്തി​ൽ ഹൗ​സിം​ഗ് സൊ​സൈ​റ്റി ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട് കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ ആ​ക്ടി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് സൊ​സെ​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.