ജി​ല്ല​യി​ൽ മ​ത്സ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Tuesday, April 7, 2020 11:35 PM IST
മ​ല​പ്പു​റം: രാ​ജ്യ​ത്ത്് ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​യം ക​ല​ർ​ന്ന​തും പ​ഴ​ക്കം ചെ​ന്ന​തു​മാ​യ മ​ത്സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ‘ഓ​പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി’​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​മ്മീ​ൻ, ചൂ​ര, ക​ണ, കോ​ലി എ​ന്നീ മ​ത്സ്യ ഇ​ന​ങ്ങ​ളി​ലാ​യി 360 കി​ലോ​ഗ്രാ​മി​ല​ധി​കം മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്് ന​ശി​പ്പി​ച്ചു.
മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കാ​തെ ചെ​റു​വ​ണ്ടി​ക​ളി​ലാ​ണ് ജി​ല്ല​യി​ൽ മ​ത്സ്യ വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ജ​യ​ശ്രീ അ​റി​യി​ച്ചു. മ​ത്സ്യം സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​ക്കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
വി​ത​ര​ണ​ത്തി​നാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​യ്ന​റു​ക​ളി​ൽ നി​റ​ച്ച് ബോ​ക്സു​ക​ളി​ലാ​യി എ​ത്തു​ന്ന മ​ത്സ്യം നേ​രി​ട്ട് മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്താ​തെ ഉൗ​ടു​വ​ഴി​ക​ളി​ൽ മ​റ്റും പാ​ർ​ക്ക് ചെ​യ്യു​ന്നു. തു​ട​ർ​ന്ന് ഉൗ​ടു​വ​ഴി​ക​ളി​ൽ വ​ച്ച് ചെ​റു വ​ണ്ടി​ക​ളി​ലേ​ക്ക് മ​ത്സ്യം കൈ​മാ​റി വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ക്ക​റ്റു​ക​ളി​ലെ പ​രി​ശോ​ധ​ന ഭ​യ​ന്നാ​ണ് വി​ത​ര​ണ​ക്കാ​ർ ഇ​ത്ത​രം മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
താ​നാ​ളൂ​ർ ദേ​വ​ദാ​ർ പ്ര​ദേ​ശ​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും മ​ത്സ്യ​വു​മാ​യി വ​ന്ന വാ​ഹ​നം ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ൽ നി​ന്നും അ​ഴു​കി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ മു​ന്നൂ​റോ​ളം കി​ലോ ചെ​മ്മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
പു​ല​ർ​ച്ചെ നാ​ലി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ പ​ര​പ്പ​ന​ങ്ങാ​ടി, ചെ​ട്ടി​പ്പ​ടി, താ​നൂ​ർ ഹാ​ർ​ബ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നാ​ൽ​പ​തോ​ളം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യ പി.​അ​ബ്ദു​ൽ റ​ഷീ​ദ്, ദി​വ്യ, ദി​നേ​ശ്, പ്രി​യ, വി​ൽ​ഫ്ര​ഡ് എ​ന്നി​വ​രും ഫി​ഷ​റീ​സ് വ​കു​പ്പി​ലെ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഡോ​ക്ട​ർ ചൈ​ത​ന്യ​യും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റു​ക​ൾ, വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.