ജി​ല്ല അ​തി​ജീ​വി​ക്കു​ന്നു
Tuesday, April 7, 2020 11:37 PM IST
മ​ല​പ്പു​റം: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് 19 ഭീ​ഷ​ണി​യാ​വു​ന്പോ​ൾ മ​ല​പ്പു​റം ജി​ല്ല ഈ ​ആ​രോ​ഗ്യ വി​പ​ത്തി​നെ അ​തി​ജീ​വി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി (61) ക്കു ​പി​റ​കെ തി​രൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു വൈ​റ​സ് ബാ​ധി​ത​ൻ​കൂ​ടി രോ​ഗ​മു​ക്ത​നാ​യ ശു​ഭ​വാ​ർ​ത്ത​യാ​ണ് ജി​ല്ല​യ്ക്ക് പ​ങ്കു​വ​ക്കാ​നു​ള്ള​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രി​ക്കും ഇ​യാ​ൾ ആ​ശു​പ​ത്രി വി​ടു​ക. രോ​ഗ​മു​ക്ത​രാ​വു​ന്ന ഓ​രോ​രു​ത്ത​രും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ നി​റ​യു​ന്ന മി​ഴി​ക​ളി​ലും ആ​ശ്വാ​സ​ത്തി​ന്‍റെ പു​ഞ്ചി​രി​ക​ളി​ലും തി​ള​ങ്ങു​ന്ന പ്ര​ത്യാ​ശ​യു​ടെ പൊ​ൻ​വെ​ട്ട​ത്തി​ന് അ​വ​കാ​ശി​ക​ൾ നി​ര​വ​ധി​യാ​ണ്.
രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് ജി​ല്ല​യി​ൽ ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സമ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ലി​ന്‍റെ​യും ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും മു​ഴു​വ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും നാ​ടു നേ​രി​ടു​ന്ന മ​ഹാ​വി​പ​ത്തി​നെ ചെ​റു​ക്കാ​ൻ മു​ന്നി​ൽ നി​ന്നു പോ​രാ​ടു​ന്പോ​ൾ ജ​ന​ക്ഷേ​മ​വും ആ​രോ​ഗ്യ​ജാ​ഗ്ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ത് വി​ശ്ര​മ​മി​ല്ലാ​ത്ത കാ​ല​മാ​ണ്. ഗ്രാ​മ ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​താ​ക്കി വൈ​റ​സ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ലും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ സേ​വ​ക​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കു പി​റ​കെ പോ​കാ​തെ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ജി​ല്ല ഓ​രോ ദി​വ​സ​വും മു​ന്നോ​ട്ടു പോ​കു​ന്ന​ത്.വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോ​ഗ​മു​ക്ത​രാ​യ​വ​ർ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​തി​രോ​ധ​ത്തി​ൽ തി​ള​ങ്ങു​ന്ന ക​ണ്ണി​യാ​വു​ക​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യും.