മ​ല​പ്പു​റ​ത്തു മൂ​ന്നു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Tuesday, May 19, 2020 11:14 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ൽ നി​ന്നെ​ത്തി​യ എ​ട​പ്പാ​ൾ പോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തൊ​ന്പ​തു​കാ​ര​ൻ, മും​ബൈ​യി​ലെ വ​ർ​ളി​യി​ൽ നി​ന്നെ​ത്തി​യ മു​ന്നി​യൂ​ർ ചി​ന​ക്ക​ൽ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തെ​ട്ടു​കാ​ര​ൻ, ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ കാ​ളി​കാ​വ് വെ​ള്ള​യൂ​ർ സ്വ​ദേ​ശി മു​പ്പ​ത്തി​നാ​ലു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു.
ഇ​വ​ർ മൂ​ന്നു​പേ​രും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ൽ ഇ​ള​നീ​ർ വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് എ​ട​പ്പാ​ൾ പോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി. മേ​യ് 12 ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ 13 ന് ​വീ​ട്ടി​ലെ​ത്തി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.
മൂ​ക്ക​ട​പ്പി​നെ തു​ട​ർ​ന്നു 16 ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ ഭാ​ര്യ, ര​ണ്ടു​മ​ക്ക​ൾ, ഭാ​ര്യാ​സ​ഹോ​ദ​ര​ൻ, മാ​താ​വ് എ​ന്നി​വ​രെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
ജി​ദ്ദ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ളി​കാ​വ് വെ​ള്ള​യൂ​ർ സ്വ​ദേ​ശി ക​ണ്ണി​നു​ള്ള ചി​കി​ത്സ​യ്ക്കാ​യി മേ​യ് 13 ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. 14 മു​ത​ൽ സ്വ​ന്തം വീ​ട്ടി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന​നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ചു​മ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു 16 ന് 108 ​ആം​ബു​ല​ൻ​സി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ സ​ഹോ​ദ​ര​ൻ, പി​താ​വ്, മാ​താ​വ് എ​ന്നി​വ​ർ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
മും​ബൈ​യി​ലെ വ​ർ​ളി​യി​ൽ ഇ​ള​നീ​ർ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ മു​ന്നി​യൂ​ർ ചി​ന​ക്ക​ൽ സ്വ​ദേ​ശി സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ മേ​യ് 12 ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പുറപ്പെട്ട് 14 ന് ​പു​ല​ർ​ച്ചെ മു​ന്നി​യൂ​രി​ലെ വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 16 ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ ഭാ​ര്യ, മൂ​ന്നു മ​ക്ക​ൾ എ​ന്നി​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 47 ആ​യി. 26 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ സ്വ​ന്തം​വീ​ടു​ക​ളി​ൽ പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക​മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.