ചാ​ലി​യാ​റി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ൽ: സി​പി​എ​മ്മി​ന്‍റെ പ്രസ്താവന വ​സ്തു​താവി​രു​ദ്ധ​മെന്ന്​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്
Wednesday, May 20, 2020 10:56 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​കാ​ല​ത്ത് ചാ​ലി​യാ​റി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം പു​റ​ത്ത് വി​ട്ട​ത് വ​സ്തു​താ വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യാ​ണെ​ന്ന് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ പ​റ​ഞ്ഞു. ഇ​ത് സി​പി​എ​മ്മി​ന്‍റെ ക​ഴി​വു​കേ​ട് മ​റ​ച്ചു​വെ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള​താ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന​ത് ത​ന്നെ പാ​പ്പ​ര​ത്ത​മാ​ണ്.
പ്ര​ള​യ​കാ​ല​ത്ത് ത​ന്നെ ഇ​ത് നീ​ക്കം ചെ​യ്ണ​മെ​ന്ന് ആ​ദ്യ​മാ​യി പൊ​തു​വേ​ദി​ക​ളി​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ​ട് രേ​ഖാ​മൂ​ല​വും ആ​വ​ശ്യ​പ്പെ​ട്ട​ത് താ​നാ​ണ്. സ​ർ​ക്കാ​രു​ത്ത​ര​വും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​മു​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​തു​വ​രെ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണും മ​റ്റും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബ്ലോ​ക്കി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. അ​തി​ൽ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മാ​ത്ര​മാ​ണ് മ​ണ്ണ് നീ​ക്കം​ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.