അ​ബ​ദ്ധ​ത്തി​ൽ കാ​സ്റ്റി​ക് സോ​ഡാ ലാ​യ​നി ക​ഴി​ച്ച യു​വ​തി മ​രി​ച്ചു
Thursday, May 21, 2020 9:51 PM IST
എ​ട​ക്ക​ര: അ​ബ​ദ്ധ​വ​ശാ​ൽ കാ​സ്റ്റി​ക് സോ​ഡാ ലാ​യ​നി ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. വെ​സ്റ്റ് പെ​രു​ങ്കു​ള​ത്തെ പി​ലാ​ക്കോ​ട​ൻ സി​ദ്ദി​ഖി​ന്‍റെ മ​ക​ൾ സീ​ന​ത്ത്(28) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഒ​രു മാ​സം മു​ൻ​പാ​ണ് സം​ഭ​വം.

സി​ദ്ദി​ഖി​ന്‍റെ വീ​ട്ടി​ൽ സോ​പ്പ് പൊ​ടി നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ല​ക്കി​വ​ച്ച കാ​സ്റ്റി​ക് സോ​ഡാ ലാ​യ​നി വെ​ള്ള​മാ​ണെ​ന്ന് ക​രു​തി സീ​ന​ത്ത് കു​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ക​ല്ലി​ങ്ങ​ൽ ജം​ഷീ​മാ​ണ് ഭ​ർ​ത്താ​വ്. ഏ​ക മ​ക​ൾ ആ​യി​ശ വ​ഫ.