കാ​ർ​ഷി​കപ​ന്പു​ക​ൾ സോ​ളാ​റി​ലേ​ക്ക്: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Sunday, May 24, 2020 1:07 AM IST
മ​ല​പ്പു​റം: കാ​ർ​ഷി​ക ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള പ​ന്പു​ക​ൾ സോ​ളാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റാ​ൻ പ​ദ്ധ​തി​യൊ​രു​ക്കി അ​ന​ർ​ട്ട്. ഉൗ​ർ​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​ന​ർ​ട്ടി​ന്‍റെ പി​എം​കെ​യു​എ​സ്‌​യു​എം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പ​ന്പു​ക​ൾ സോ​ളാ​റി​ലേ​ക്കു മാ​റ്റു​ന്ന​ത്.
കാ​ർ​ഷി​ക ക​ണ​ക്ഷ​നാ​യി എ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്പു​ക​ൾ സോ​ളാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തോ​ടെ ഉ​പ​യോ​ഗം ക​ഴി​ഞ്ഞു അ​ധി​ക​മാ​യി വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​യ്ക്ക് ന​ൽ​കി ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നും ക​ഴി​യും. പ​ദ്ധ​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ അ​ന​ർ​ട്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ൽ തു​ട​ങ്ങി. ഒ​രു എ​ച്ച്പി മു​ത​ൽ 10 എ​ച്ച്പി വ​രെ​യു​ള്ള പ​ന്പു​ക​ളാ​ണ് സോ​ളാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​നാ​വു​ക. ഒ​രു എ​ച്ച്പി പ​ന്പ് സോ​ളാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ 54,000 രൂ​പ​യി​ൽ 60 ശ​ത​മാ​നം തു​ക കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ബ്സി​ഡി​യാ​യി ന​ൽ​കും.
അ​ഞ്ചു​വ​ർ​ഷം വാ​റ​ണ്ടി​യു​ള​ള സോ​ളാ​ർ സം​വി​ധാ​ന​ത്തി​നു ബാ​റ്റ​റി ഇ​ല്ലാ​ത്ത​തി​നാ​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ വേ​ണ്ട​തി​ല്ല. ഒ​രു കി​ലോ​വാ​ട്ട് സോ​ളാ​ർ പാ​ന​ലി​ൽ നി​ന്നു നാ​ലു മു​ത​ൽ അ​ഞ്ചു യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി ല​ഭി​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​ന്പു​ക​ൾ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാം.

സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു അ​നു​യോ​ജ്യ​മാ​യ നി​ഴ​ൽ​ര​ഹി​ത സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. അ​ന​ർ​ട്ടി​ന്‍റെ എം​പാ​ന​ൽ ലി​സ്റ്റി​ലു​ള്ള ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യാ​ണ് പാ​ന​ൽ സ്ഥാ​പി​ക്കു​ക ക​ർ​ഷ​ക​ർ​ക്ക് ഇ​ഷ്ട​മു​ള​ള ഏ​ജ​ൻ​സി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാം. ക​ർ​ഷ​ക​ർ സ​ബ്സി​ഡി കു​റ​ച്ചു​ള​ള 40ശ​ത​മാ​നം തു​ക മാ​ത്ര​മേ അ​ന​ർ​ട്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ ന​ൽ​കേ​ണ്ട​തു​ള്ളൂ. അ​ന​ർ​ട്ടി​ന്‍റെ ഉൗ​ർ​ജ​മി​ത്ര സെ​ന്‍റ​ർ ആ​ണ് സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ക.