കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Monday, May 25, 2020 11:35 PM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ള എ​സ്റ്റേ​റ്റ് പു​തി​യ​ക​ട കോ​ള​നി​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. കൊ​യ്ത്ത ബ​ഷീ​ർ, ചെ​റു​കു​ഴി​യി​ൽ ജേ​ക്ക​ബ്, മു​സ്ലി​യാ​ര​ക​ത്ത് സൈ​ന​ബ, പ​ട്ടി​ക്കാ​ട​ൻ യൂ​സ​ഫ് എ​ന്നി​വ​രു​ടെ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ യു​വാ​ക്ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​വി​ട്ടു. ആ​ർ​ത്ത​ല വ​ന​ത്തി​ൽ നി​ന്ന് ചെ​ന്പ​ൻ​കാ​ട് വ​ഴി​യാ​ണ് ഒ​റ്റ​യാ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്.

എടക്കര: പോ​ത്തു​ക​ൽ പ​ന്നി​ച്ചാ​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി. കു​ള​ങ്ങ​ര സ​ണ്ണി, പു​ളി​ക്ക​ൽ ബാ​ല​ൻ, അ​രി​ങ്ങ​ട ബി​ജു, പു​ളി​ക്ക​ൽ ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന കൃ​ഷി​നാ​ശം വ​രു​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് പ​ന്നി​ച്ചാ​ൽ വ​ന​ത്തി​ൽ നി​ന്നും കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. കാ​ട്ടാ​ന ക​ർ​ഷ​ക​രു​ടെ വാ​ഴ ന​ശി​പ്പി​ക്കു​ക​യും പ്ലാ​വു​ക​ളി​ലെ ച​ക്ക തി​ന്നു​ക​യും ചെ​യ്തു. ആ​ന​യി​റ​ങ്ങി​യ വി​വ​ര​മ​റി​ഞ്ഞ നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്.

വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. പ​ല​ത​വ​ണ വ​നം വ​കു​പ്പ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.