ചാ​രാ​യവാ​റ്റു കേ​ന്ദ്ര​ത്തി​ൽ സം​ഘ​ർ​ഷം: ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Monday, May 25, 2020 11:35 PM IST
നി​ല​ന്പൂ​ർ: ചാ​രാ​യ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ സം​ഘ​ർ​ഷം. ആ​ദി​വാ​സി​യു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യ മ​ർ​ദ​ന​ത്തി​ൽ ര​ണ്ട് ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക് പ​റ്റി. ആ​സി​ഡ് ദേ​ഹ​ത്ത് വീ​ണ് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം കോ​ള​നി​യി​ലെ പി.​സി.​രാ​ജ​നെ(52) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​തേ കോ​ള​നി​യി​ലെ മു​ര​ളി, പ്ര​ദീ​പ്, എ​ന്നി​വ​രെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം ആ​ദി​വാ​സി കോ​ള​നി​യി​ലെ പി.​സി.​രാ​ജ​ന്‍റെ ദേ​ഹ​ത്താ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ പെ​രു​വ​ന്പാ​ടം സ്വ​ദേ​ശി​യാ​യ ബേ​ബി ആ​സി​ഡ് ഒ​ഴി​ച്ച​ത്. അ​ള​ക്ക​ൽ ഭാ​ഗ​ത്ത് ബേ​ബി നാ​ട​ൻ ചാ​രാ​യം വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ത് വാ​ങ്ങാ​ൻ രാ​ജ​നും മു​ര​ളി​യും താ​നും കൂ​ടി പോ​യ​താ​ണെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു. ലി​റ്റ​റി​ന് 500 രൂ​പ​യാ​ണ് വി​ല. രാ​ജ​ന്‍റെ കൈ​യി​ൽ നി​ന്ന് ബേ​ബി 2400 രൂ​പ വാ​ങ്ങി​യി​രു​ന്നു. ഇ​ത് ചോ​ദി​ച്ച​തോ​ടെ​യാ​ണ് ബേ​ബി ആ​സി​ഡ് ഒ​ഴി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു.
ആ​ദി​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ പോ​ലീ​സ് കോ​ള​നി​യി​ൽ എ​ത്തി ആ​ദി​വാ​സി​ക​ളു​ടെ മൊ​ഴി എ​ടു​ത്തു.