ചാ​ത്തമു​ണ്ട​യി​ൽ ബ്ലാ​ക്ക​്മാ​ൻ മോ​ഡ​ൽ ആ​ക്ര​മ​ണം
Tuesday, May 26, 2020 10:53 PM IST
എ​ട​ക്ക​ര: ഉ​പ്പ​ട ചാ​ത്ത​മു​ണ്ട​യി​ൽ വീ​ടു​ക​ൾ​ക്ക് നേ​രെ ബ്ലാ​ക്ക് മാ​ൻ മോ​ഡ​ൽ ആ​ക്ര​മ​ണം. ചാ​ത്തമു​ണ്ട​യി​ലെ ചോ​ലോ​ത്ത് ഹ​ബീ​ബ് റ​ഹ്മാ​ൻ, ചോ​ലോ​ത്ത് ല​ത്തീ​ഫ്, വ​ലി​യ​വി​ള​യി​ൽ സു​ധീ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ഹ​ബീ​ബ് റ​ഹ്മാ​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ഇ​യാ​ളു​ടെ ജ​ന​ലി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ച് ത​ക​ർ​ത്തി​ട്ടു​ണ്ട്. ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും ബ്ലാ​ക്ക​്മാ​ൻ ഓ​ടി​മ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​തി​നൊ​ന്നേ​മു​ക്കാ​ലി​ന് പോ​ത്തു​ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ടാണ് ഒ​ന്ന​ര​യോ​ടെ ല​ത്തീ​ഫി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലി​ൽ മു​ട്ടി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി തി​ര​ച്ചി​ലി​നി​റ​ങ്ങി​യ സു​ധീ​റി​ന്‍റെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ നേ​രം പു​ല​ർ​ന്ന​പ്പോ​ൾ നി​റ​യെ മ​ണ്ണ് വാ​രി​യി​ട്ട​താ​യും കാ​ണ​പ്പെ​ട്ടു.മൂ​ന്ന് വീ​ടു​ക​ളും അ​ടു​ത്ത​ടു​ത്താ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഹ​ബീ​ബ് റ​ഹ്മാ​ൻ പോ​ത്തു​ക​ൽ എ​സ്ഐ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.