മ​ങ്ക​ട സ​ദാ​ചാ​ര കൊ​ല​പാ​ത​കം: വി​ചാ​ര​ണ അ​ടു​ത്ത​മാ​സം
Tuesday, May 26, 2020 10:53 PM IST
മ​ഞ്ചേ​രി: മ​ങ്ക​ട​യി​ൽ സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട ​കേ​സി​ന്‍റെ വി​ചാ​ര​ണ ജൂ​ണ്‍ 30ന് ​മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) യി​ൽ ആ​രം​ഭി​ക്കും. മ​ങ്ക​ട കൂ​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ നാ​യ​ക​ത്ത് അ​ബ്ദു​ൽ നാ​സ​ർ (40), സ​ഹോ​ദ​ര​ൻ ഷ​റ​ഫു​ദീ​ൻ (33), പ​ട്ടി​ക്കു​ത്ത് സു​ഹൈ​ൽ (34), പ​ട്ടി​ക്കു​ത്ത് അ​ബ്ദു​ൽ ഗ​ഫൂ​ർ(52), പ​ട്ടി​ക്കു​ത്ത് സ​ക്കീ​ർ ഹു​സൈ​ൻ (43), ചെ​ണ്ണേ​ക്കു​ന്ന​ൻ ഷ​ഫീ​ഖ്(34), മു​ക്കി​ൽ പീ​ടി​ക പ​റ​ന്പാ​ട്ട് മ​ൻ​സൂ​ർ (34), അ​ന്പ​ല​പ്പ​ള്ളി അ​ബ്ദു​ൽ നാ​സ​ർ(35) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. 2016 ജൂ​ണ്‍ 28ന് ​പു​ല​ർ​ച്ചെ മൂ​ന്ന​ര മ​ണി​ക്കാ​ണ് സം​ഭ​വം. പ്ര​വാ​സി​യു​ടെ ഭാ​ര്യ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​നാ​ശാ​സ്യ​ത്തി​നു പോ​യി എ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ര​നാ​യ ന​സീ​ർ ഹു​സൈ​നെ വ​ടി, പ​ട്ടി​ക​വ​ടി​ക​ൾ എ​ന്നി​വ കൊ​ണ്ട് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 69 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ ഒ​ന്നാം സാ​ക്ഷി​യും പ​രാ​തി​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ട ന​സീ​ർ ഹു​സൈ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ കൂ​ട്ടി​ൽ കു​ന്ന​ശേ​രി മു​ഹ​മ്മ​ദ് ന​വാ​സ്, ര​ണ്ടാം സാ​ക്ഷി സാ​ജി​ദ എ​ന്നി​വ​രെ 30ന് ​വി​സ്ത​രി​ക്കും. ജൂ​ലൈ 17 വ​രെ വി​ചാ​ര​ണ തു​ട​രും.