ധ​ർ​ണ ന​ട​ത്തി
Tuesday, May 26, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ പാ​ക്കേ​ജ് തി​രു​ത്തു​ക, കോ​വി​ഡി​ന്‍റെ മ​റ​വി​ൽ പൂ​ർ​ണ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക,എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​രി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക, ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ 7500 രൂ​പ വീ​തം മൂ​ന്നു മാ​സം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെഎ​സ്കെ​ടി​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ​യി​ൽ 67 സ്ഥ​ല​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഏ​രി​യാ സെ​ക്ര​ട​റി എം.​കെ.​ശ്രീ​ധ​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​സ​രോ​ജി​നി, കെ.​വി​നോ​ദി​നി, വി.​മോ​ഹ​ൻ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

402 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 402 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു. 12,262 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.