സൗ​ജ​ന്യ വെ​ബി​നാ​ർ
Wednesday, May 27, 2020 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഡ് മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​വും സ​മ​ഗ്ര പ്രോ​ഗ്ര​സീ​വ് ലേ​ർ​ണിം​ഗ് സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യും പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​വും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ നാ​ളെ വൈ​കി​ട്ട് നാ​ലി​നു മ​ണി​ക്ക് പ്ര​മു​ഖ ട്രെ​യിന​റും പേ​ഴ്സ​ണ​ൽ കോ​ച്ചു​മാ​യ മ​ധു ഭാ​സ്ക​ര​നാ​ണ് ഓ​ണ്‍​ലൈ​നാ​യി ക്ലാ​സെ​ടു​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ http://amumcoutreach.blogspot.com എ​ന്ന ബ്ലോ​ഗി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​താ​ണ്.


സാമൂഹിക അകലം ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ്

മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ക്കു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ക​ട​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​ണ് താ​ലൂ​ക്ക് ത​ല​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ്. ക​ട​ക​ൾ, ച​ന്ത​ക​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
സാ​നി​റ്റൈ​സ​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ത്ത ക​ട​ക​ൾ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.