വീ​ട്ട​മ്മ​യ്ക്ക് നേ​രെ മു​ള​ക്പൊ​ടി ആ​ക്ര​മ​ണം
Thursday, May 28, 2020 11:35 PM IST
എ​ട​ക്ക​ര: ഉ​പ്പ​ട ചാ​ത്തം​മു​ണ്ട​യി​ൽ വീ​ണ്ടും ബ്ലാ​ക്ക​മാ​ൻ മോ​ഡ​ൽ ആ​ക്ര​മ​ണം. ഭ​ക്ഷ​ണ വേ​യ്സ്റ്റ് ക​ള​യാ​ൻ വേ​ണ്ടി പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ​യ​ക്ക്് നേ​രെ മു​ള​ക് പൊ​ടി ആ​ക്ര​മ​ണം. ചാ​ത്തം​മു​ണ്ട​യി​ലെ ചോ​ലോ​ത്ത് ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ ഖ​ദീ​ജ(40)​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണ​ത്തി​ന്‍റെ വേ​യ്സ്റ്റ് ക​ള​യാ​ൻ പു​റ​ത്തി​റ​ങ്ങി​യ ഇ​വ​രു​ടെ ദേ​ഹ​ത്ത് ആ​ദ്യം ഒ​രു ക​ല്ല് വ​ന്ന് പ​തി​ച്ചു.
തു​ട​ർ​ന്ന് മു​ഖ​ത്തേ​ക്ക് മു​ള​ക്പൊ​ടി എ​റി​യു​ക​യാ​യി​രു​ന്നു. അ​വ​ശ​യാ​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​കാ​ർ വ​ിവ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ത്തു​ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രും പോ​ലി​സും ചേ​ർ​ന്ന് രാ​ത്രി തെ​ര​ച്ചി​ൽ നടത്തി.