മ​ല​പ്പു​റ​ത്തു ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കു കോ​വി​ഡ്
Thursday, May 28, 2020 11:36 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​ട്ടു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ നാ​ലു​പേ​ർ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്. മും​ബൈ​യി​ൽ നി​ന്നു മേ​യ് 21 ന് ​വീ​ട്ടി​ലെ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​റു​പ​തു​കാ​ര​ൻ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​ൾ മു​പ്പ​തു​വ​യ​സു​കാ​രി, ഇ​വ​രു​ടെ മ​ക്ക​ളാ​യ മൂ​ന്നു വ​യ​സു​കാ​രി, മൂ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ്, മും​ബൈ​യി​ൽ നി​ന്നു മേ​യ് 16 നെ​ത്തി​യ തെ​ന്ന​ല ത​റ​യി​ൽ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തൊ​ന്നു​കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്നു ത​ന്നെ മേ​യ് 22 നെ​ത്തി​യ വെ​ളി​യ​ങ്കോ​ട് വ​ട​ക്കേ​പ്പു​റം സ്വ​ദേ​ശി, മ​സ്ക​റ്റി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി മേ​യ് 23 ന് ​ജി​ല്ല​യി​ലെ​ത്തി​യ ചേ​ളാ​രി പാ​ടാ​ത്താ​ലു​ങ്ങ​ൽ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ലി​ൽ നി​ന്നു മേ​യ് എ​ട്ടി​നെ​ത്തി​യ വ​ള്ളി​ക്കു​ന്ന് ആ​ലി​ൻ​ചു​വ​ട് കൊ​ട​ക്കാ​ട് സ്വ​ദേ​ശി മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ.
ഇ​വ​രെ​ല്ലാം കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു. ഇ​വ​രി​ൽ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​റു​പ​തു​കാ​ര​ന്‍റെ ഭാ​ര്യ​ക്കും മ​ക​നും മേ​യ് 26 ന് ​കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ വീ​ടു​ക​ളി​ൽ പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.