സ​ബ്സി​ഡി ന​ൽ​കി​യി​ട്ടും മാ​ലി​ന്യ​സം​സ്ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​രി​ല്ല
Thursday, May 28, 2020 11:36 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ​സം​സ്ക​ര​ണം വ്യാ​പ​ക​മാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്കു പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണം. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നു ശു​ചി​ത്വ​മി​ഷ​ൻ അ​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ടു​ന്നു.
മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ​ക്കു സ​ർ​ക്കാ​ർ 90 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കാ​ത്ത​ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്. ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ പ​ത്തു​ശ​ത​മാ​നം മാ​ത്രം അ​ട​ച്ചാ​ൽ എ​പി​എ​ൽ., ബി​പി​എ​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ർ​ക്കും മാ​ലി​ന്യ സം​സ്ക​ര​ണ ആ​നു​കൂ​ല്യം കൈ​പ്പ​റ്റാം. പൈ​പ്പ് ക​ന്പോ​സ്റ്റ് - 90 രൂ​പ, കി​ച്ച​ണ്‍ ബി​ൻ - 41 രൂ​പ, ക​ലം ക​ന്പോ​സ്റ്റ് - 50 രൂ​പ, റിം​ഗ് ക​ന്പോ​സ്റ്റ് - 250 രൂ​പ, മൂ​ന്നു ത​ട്ടു​ക​ളു​ള്ള ബ​യോ ക​ന്പോ​സ്റ്റ​ർ ബി​ൻ - 180 രൂ​പ, 13500 രൂ​പ മു​ഖ​വി​ല​യു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് - 6300 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ​ക്കു​ള്ള ഗു​ണ​ഭോ​ക്തൃ വി​ഹി​തം.
മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ണ്ട​ത്ര ഗു​ണ​ഭോ​ക്താ​ക്ക​ളെ കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്ന​ത്.
മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​നാ​യി വ​ളാ​ഞ്ചേ​രി ഒ​ഴി​കെ​യു​ള്ള 11 ന​ഗ​ര​സ​ഭ​ക​ളു​ടെ ഡി​പി​ആ​റി​ന് 38. 21 കോ​ടി സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര (35 ശ​ത​മാ​ന​വും) സം​സ്ഥാ​ന(23.3 ശ​ത​മാ​നം) വി​ഹി​ത​മാ​യി 58.3ശ​ത​മാ​നം തു​ക ല​ഭി​ക്കും. ആ​കെ അ​ട​ങ്ക​ലി​ന്‍റെ 30 ശ​ത​മാ​നം (11.4 കോ​ടി രൂ​പ) തു​ക ഇ​തി​നോ​ട​കം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 41.7 ശ​ത​മാ​നം തു​ക ന​ഗ​ര​സ​ഭ​ക​ൾ നീ​ക്കി​വ​യ്ക്ക​ണം. എ​ന്നാ​ൽ ആ​കെ അ​ട​ങ്ക​ലി​ന്‍റെ 34ശ​ത​മാ​നം തു​ക​ക്ക് മാ​ത്ര​മേ പ​ദ്ധ​തി​ക​ൾ ന​ഗ​ര​സ​ഭ​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ളൂ.
ബാ​ക്കി തു​ക​യ്ക്ക് പ​ദ്ധ​തി വ​ക​യി​രു​ത്തി​യി​ല്ലെ​ങ്കി​ൽ (16.42 കോ​ടി) കേ​ന്ദ്ര സം​സ്ഥാ​ന വി​ഹി​തം ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ന​ഷ്ട​മാ​കും.