റീ ​സൈ​ക്കി​ൾ കേ​ര​ള​യി​ലേ​ക്ക് സ​ഹാ​യ​പ്ര​വാ​ഹം
Friday, May 29, 2020 11:37 PM IST
എ​ട​ക്ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന റീ ​സൈ​ക്കി​ൾ കേ​ര​ള കാ​ന്പ​യി​നി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ന്നു. മൂ​ത്തേ​ട​ത്തെ ക്ഷീ​ര ക​ർ​ഷ​ക​രും സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ന്‍റ​ർ അം​ഗം പി. ​മോ​ഹ​ന​നു​മാ​ണ് ഇ​ന്ന​ലെ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി​യ​ത്.
മൂ​ത്തേ​ട​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ 102 ലി​റ്റ​ർ പാ​ലാ​ണ് റീ ​സൈ​ക്കി​ൾ കേ​ര​ള എ​ന്ന കാ​ന്പ​യി​ൻ മു​ഖേ​ന സ​ഹാ​യം ന​ൽ​കി​യ​ത്. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്തി​ൽ ജോ​ണ്‍, കു​ന്പ​ള​കു​ഴി​യ​ൻ ആ​മി​ന, എ.​ജി.​വ​ർ​ഗീ​സ് എ​ന്നീ ക്ഷീ​ര​ക​ർ​ഷ​ക​രാ​ണ് 102 ലി​റ്റ​ർ പാ​ൽ പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി പ​ങ്കാ​ളി​ക​ളാ​യ​ത്.
ക്ഷീ​ര ക​ർ​ഷ​ക​രി​ൽ നി​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഷെ​ബീ​ർ പാ​ൽ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗം ജെ.​എം.​ഷെ​ബീ​ബ്, മേ​ഖ​ല സെ​ക്ര​ട്ട​റി പി.​കെ.​ഷെ​ഫീ​ഖ്, പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

വാറ്റുചാരായവുമായി യുവാവ് പിടിയിൽ

മഞ്ചേരി: വാറ്റുചാരായവുമായി യുവാവ് പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ പള്ളിപ്പടിയിൽ തോട്ടുങ്ങൽ ജാഫർ എന്ന കന്നാസ് ജാഫർ (35) ആണ് പിടിയിലായത്. 1.5 ലിറ്റർ വാറ്റു ചാരായവും 40 ലിറ്റർ വാഷും മറ്റു വാറ്റുഉപകരണങ്ങളുമായി മഞ്ചേരി സിഐ സി.അലവിയുടെ നേതൃത്വത്തിൽ ജില്ലാ ആന്‍റി നർക്കോട്ടിക്ക് സ്ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.