കോ​ട്ട​ക്ക​ൽ പെ​ണ്‍​വാ​ണി​ഭം: ദ​ന്പ​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Friday, May 29, 2020 11:37 PM IST
മ​ഞ്ചേ​രി : പ​ന്ത്ര​ണ്ടു​കാ​രി​യെ പ​ണ​ത്തി​നു വേ​ണ്ടി പ​ല​ർ​ക്കാ​യി കാ​ഴ്ച​വ​ച്ചു​വെ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളും ആ​സാം സ്വ​ദേ​ശി​ക​ളു​മാ​യ ദ​ന്പ​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി.
പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന ആ​സാം നാ​ഗാ​ഓ​ണ്‍ രു​പാ​ഹി പ​ച്ചിം​ഗ​ണ്ട ഹാ​തി​പു​ക്രി ബ​ദ​റു​ൽ അ​മീ​ൻ (36), ഭാ​ര്യ മാ​ജീ​ദ ഖാ​ത്തൂ​ൻ (36) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.

വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

കി​ഴി​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട കു​ഴി​ഞ്ഞോ​ളം, മാ​ങ്കാ​വ്, ല​ക്ഷം​വീ​ട്, മു​തു​പ​റ​ന്പ്, പ​ത്തി​ച്ചാ​ൽ, പോ​ത്ത​ട്ടി​പ്പാ​റ, ച​ക്കും​കു​ളം, പീ​ടി​ക​ക്ക​ണ്ടി, ഒ​ന്നാം മൈ​ൽ, ത​വ​നൂ​ർ, മു​ക്ക​ണ്ണ​ൻ ചോ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 7.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ം.