മ​ഞ്ചേ​രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ഇ​നി ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ
Saturday, May 30, 2020 11:17 PM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് ലാ​ബി​ൽ സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം ഇ​നി വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും. ഇ​തി​നാ​യി ര​ണ്ടു ട്രൂ​നാ​റ്റ് കോ​വി​ഡ് ടെ​സ്റ്റ് മെ​ഷീ​നു​ക​ളാ​ണ് ലാ​ബി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

പ്ര​ധാ​ന​മാ​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തോ കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തു​ന്ന​തോ ആ​യ ഗ​ർ​ഭി​ണി​ക​ളു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​ണ് ട്രൂ​നാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തി​ൽ ഒ​രേ സ​മ​യം ര​ണ്ടു സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​വാ​ൻ സാ​ധി​ക്കും. 25 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മൃ​ത​ശ​രീ​ര​ങ്ങ​ളി​ൽ നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നും പു​തി​യ ടെ​സ്റ്റ് മെ​ഷീ​നി​ൽ സം​വി​ധാ​ന​മു​ണ്ട്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് ലാ​ബി​ൽ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കോ​വി​ഡ് വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് റി​യ​ൽ ടൈം ​റി​വേ​ഴ്സ് ട്രാ​ൻ​സ്ക്രി​പ്റ്റേ​സ് അ​ഥ​വാ പി​സി​ആ​ർ മെ​ഷീ​നി​ലൂ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ളു​ക​ളു​ടെ ശ​രീ​ര​സ്ര​വം ശേ​ഖ​രി​ക്കു​ന്ന കോ​വി​ഡ് വി​സ്കു​ക​ളും ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.