കു​ടി​വെ​ള്ളം: ര​ണ്ടി​ട​ത്ത് പൈ​പ്പ് പൊ​ട്ട​ൽ
Sunday, May 31, 2020 11:08 PM IST
കാ​ളി​കാ​വ്: കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഒ​രി​ട​ത്ത് ന​ട​ക്കു​ന്ന​തി​നി​ടെ മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി​യ​ത് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ആ​ശ​ങ്ക​​യു​യ​ർ​ത്തി.ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്പോ​ഴാ​ണ് അ​ഞ്ച​ച്ച​വി​ടി മൂ​ച്ചി​ക്ക​ലി​ലും, കാ​ളി​കാ​വ് മ​ങ്കു​ണ്ടി​ലും പൈ​പ്പ് പൊ​ട്ടി റോ​ഡ് കു​ള​മാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് മൂ​ച്ചി​ക്ക​ൽ പ​ള്ളി വ​ള​വു​വ​രെ റോ​ഡ് നി​റ​യെ വെ​ള്ള​മൊ​ഴു​കി. സി​മ​ന്‍റ് പൈ​പ്പു​ക​ൾ​ക്കു പ​ക​രം മേ​ൽ​ത്ത​രം അ​യ​ണ്‍ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടും പൈ​പ്പു​പൊ​ട്ട​ലി​ന് യാ​തൊ​രു കു​റ​വും വ​ന്നി​ട്ടി​ല്ല. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വെ​ള്ളം കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളം തു​റ​ന്നു വി​ട്ട​പ്പോ​ഴാ​ണ് മൂ​ച്ചി​ക്ക​ലി​ൽ പൊ​ട്ട​ലു​ണ്ടാ​യ​ത്. വ​ണ്ടൂ​ർ കാ​ളി​കാ​വ്, പൂ​ച്ച​പ്പൊ​യി​ൽ റോ​ഡു​ക​ൾ ഇ​പ്പോ​ഴും പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.