ലു​ലു​വി​ന്‍റെ ലോ​ക്ക്ഡൗ​ണ്‍ ചി​ത്ര​ങ്ങ​ൾ
Sunday, May 31, 2020 11:08 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക് ഡൗ​ണ്‍ കാ​ല​ത്തു ജോ​ലി​ക്കു​പോ​കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ലി​രു​ന്നു മു​ഷി​ഞ്ഞ​പ്പോ​ഴാ​ണ് മി​ഴി​വു​ള്ള ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് താ​ഴേ​ക്കോ​ട് വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ലു​ലു വി​ര​സ​ത​യ​ക​റ്റി​യ​ത്. അ​ങ്ങ​നെ ലു​ലു​വി​ന്‍റെ ക​ലാ​വി​രു​തി​ൽ വീ​ടി​ന​കം നി​റ​യെ ചി​ത്ര​വി​സ്മ​യ​ങ്ങ​ളൊ​രു​ങ്ങി. കോ​വി​ഡ് 19, ലോ​ക് ഡൗ​ണ്‍, രാ​ഷ്ട്രീ​യം, സ​മ​കാ​ലി​ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ചി​ത്ര​ര​ച​ന​യി​ൽ വി​ഷ​യ​ങ്ങ​ളാ​യി. അ​ദ്ദേ​ഹം വ​ര​ച്ച മോ​ഡേ​ണ്‍ ആ​ർ​ട്ടു​ക​ൾ, പോ​ർ​ട്രേ​റ്റു​ക​ൾ എ​ന്നി​വ​യും ക​ലാ​സ്വാ​ദ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. ലോ​ക് ഡൗ​ണ്‍ ആ​യി വീ​ട്ടി​ൽ ഇ​രു​ന്ന​പ്പോ​ൾ കു​റെ സ​മ​യം കൃ​ഷി​ക​ൾ ചെ​യ്യു​വാ​നും ബാ​ക്കി സ​മ​യം കു​റെ​യേ​റെ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​വാ​നും സ​മ​യം ക​ണ്ടെ​ത്തി. സ്ഥി​ര​മാ​യി വ​ര​ക്കാ​ത്ത​തു കാ​ര​ണം അ​ന്യ​മാ​യി​ക്കൊ​ണ്ടി​രു​ന്ന ചി​ത്ര​ര​ച​ന മി​ക​വ് തി​രി​ച്ചു കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഗ്രാ​ഫി​ക് ഡി​സൈ​ന​ർ കൂ​ടി​യാ​യ ഈ ​ക​ലാ​കാ​ര​ൻ. ലോ​ക് ഡൗ​ണ്‍ കാ​ലം എ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യി ചെ​ല​വ​ഴി​ക്കാ​മെ​ന്നു കാ​ണി​ച്ചു​ത​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റു​പ്പ​ത്തി​ലേ ചി​ത്ര​ക​ല​യോ​ട് തോ​ന്നി​യ അ​ഭി​നി​വേ​ശം ലോ​ക് ഡൗ​ണ്‍ കാ​ല​ത്തു ലു​ലു​വി​നു സ​ർ​ഗാ​ത്മ​ക​ത​യു​ടെ വീ​ണ്ടെ​ടു​പ്പാ​യി​രു​ന്നു.
ആ​ദ്യ​മൊ​ക്കെ സ്ഥി​ര​മാ​യി ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ ക്ലാ​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു പി​ന്നീ​ട് ഫ്ള​ക്സി​ന്‍റെ വ​ര​വോ​ടു​കൂ​ടി ഗ്രാ​ഫി​ക്സ് രം​ഗ​ത്തേ​ക്ക് തി​രി​യു​ക​യും അ​ധി​കം വ​ര​യ്ക്കു​വാ​നു​ള്ള അ​വ​സ​ര​വും സ​മ​യ​വും വ​ര​ക്കു​വാ​നു​ള്ള സ്പീ​ഡും ഇ​ല്ലാ​താ​യി. ഇ​നി​യെ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും ആ​ഴ്ച​യി​ൽ ഒ​രു പെ​യി​ന്‍റിം​ഗ് എ​ങ്കി​ലും ചെ​യ്യു​വാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്ത​ണ​മെ​ന്നാ​ണ് ലു​ലു​വി​ന്‍റെ ആ​ഗ്ര​ഹം.