വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം
Monday, June 1, 2020 11:32 PM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​സ്യ ശാ​സ്ത്ര അ​ധ്യാ​പ​ക​ർ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ബു​ധ​നാ​ഴ്ച ന​ട​ക്കും. ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി തെ​ബി​ൻ​ഷാ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ൽ വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക്ഡൗ​ണ്‍ മ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് മു​പ്പാ​ലി​പ്പെ​ട്ടി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​നോ​ജ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജാ​ഫ​ർ, കെ.​ഷാം, എം.​പ്ര​കാ​ശ്, അ​ഹ​മ്മ​ദ് ക​ബീ​ർ, സ​ജീ​ഷ് വ​ർ​ക്കി, കെ.​സ​ദ​റു​ദ്ദീ​ൻ, ബീ​ന ടി.​ചെ​റി​യാ​ൻ, ഇ.​എ​ൻ.​വ​ന​ജ, ടി.​വി.​സു​ജ, അ​ബ്ദു​ൽ സ​ലിം, പി.​വി​ദ്യാ​ധ​ര​ൻ, ദീ​പ്തി, ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​ട്രോ​ൾപ​ന്പു​ക​ളു​ടെ സ​മ​യം നീ​ട്ടി

മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് ഇ​ന്ന് മു​ത​ൽ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചു.