ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ
Tuesday, June 2, 2020 11:28 PM IST
എ​ട​ക്ക​ര: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ പോ​ത്തു​ക​ല്ലി​ലെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മൂ​ലം ദു​രി​തം നേ​രി​ടു​ന്ന​ത്. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ഴ​യു​ന്പോ​ൾ ത​ന്നെ വ്യ​ത്യ​സ്ത കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് വ​സ്ത്രം മാ​റാ​ൻ പോ​ലും ക്യാ​ന്പി​ൽ സൗ​ക​ര്യ​മി​ല്ല​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പോ​ലും ഇ​വി​ടെ​ക്ക് എ​ത്തി നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് കോ​ള​നി​യി​ലെ സു​നി​ത പ​റ​യു​ന്നു. ഇ​തി​ന് പു​റ​മെ പോ​ത്തു​ക​ൽ ടൗ​ണി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച താ​ൽ​കാ​ലി​ക ശൗ​ചാ​ല​യ​ത്തി​ല​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ന്നു വേ​ണം പോ​കാ​ൻ. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​ത് ബു​ദ്ധി​മു​ട്ടാ​യി മാ​റു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.