പ്രതിഷേധിച്ചു
Tuesday, June 2, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ളാ​ഞ്ചേ​രി ഇ​രു​ന്പി​ളി​യം പ​ഞ്ചാ​യ​ത്തി​ൽ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ മ​നം​നൊ​ന്തു ആ​ത്മ​ഹ​ത്യാ ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​എ​സ് യു ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ ഓ​ഫീ​സി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി മെം​ബ​ർ ബെ​ന്നി​തോ​മ​സ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് എ​ല്ലാ​വ​ർ​ക്കും അ​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ജാ​ഗ്ര​ത ക​ാണി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​മി​ർ വെ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ തെ​ക്കെ​പു​റം, പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം കെ​എ​സ് യു പ്ര​സി​ഡ​ന്‍റ് ജ​സീം ചെ​മ്മ​ല, സി​ദ്ദി​ഖ് മ​ണ്ണാ​ർ​മ​ല, നാ​സ​ർ മു​തു​കു​ർ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യാത്രയയപ്പ് നൽകി

പെരിന്തൽമണ്ണ: താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നു വിരമിക്കുന്ന താലൂക്കു സപ്ലൈ ഓഫീസർ കെ. മോഹൻദാസ് റേഷനിംഗ്് ഇൻസ്പെക്ടർ ഷാഹിദ എന്നിവർക്ക് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക്് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്‍റ് സി. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി യൂനുസ, ഷണ്‍മുഖൻ, കുഞ്ഞാൻ, അസൈനാർ തുടങ്ങിയവർ പ്രസംഗിച്ചു.