വാ​ട്സ് ആ​പ്പ് ഗ്രൂപ്പില്‌ കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം: 33 പേ​ർ അ​റ​സ്റ്റി​ൽ
Tuesday, June 2, 2020 11:28 PM IST
മ​ല​പ്പു​റം: വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ മ​ല​പ്പു​റ​ത്ത് 33 പേ​ർ അ​റ​സ്റ്റി​ൽ. ’ആ​ചാ​ര വെ​ടി’ എ​ന്ന പേ​രി​ലു​ള്ള വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം പ​റ​ഞ്ഞു. കേ​സി​ൽ ഇ​നി​യും അം​ഗ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന​തു പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഗ്രൂ​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ ഒ​രു​ത​ര​ത്തി​ലും പു​റ​ത്തു​വി​ട​രു​തെ​ന്നും നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് ഈ ​ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്തി​രു​ന്ന​ത്. നി​ല​വി​ൽ 33 പേ​രെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​തി​നു പു​റ​മെ 256 പേ​രു​ള്ള ഈ ​ഗ്രൂ​പ്പി​ൽ വി​വി​ധ ജി​ല്ല​ക്കാ​രും ഗ​ൾ​ഫി​ലു​ള്ള​വ​രും ഉ​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും എ​തി​രേ കേ​സെ​ടു​ക്കാ​നാ​ണ് നീ​ക്കം. നി​യ​മ​പ്ര​കാ​രം ഗ്രൂ​പ്പി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​വ​ർ മാ​ത്ര​മ​ല്ല, അ​തി​ൽ അം​ഗ​ങ്ങ​ളും കു​റ്റ​ക്കാ​രാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.