ആ​യി​ര​ത്തി​ല​ധി​കം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നി​ല​ന്പൂ​രി​ൽ നി​ന്ന് പോ​യി
Wednesday, June 3, 2020 10:56 PM IST
നി​ല​ന്പൂ​ർ: ആ​യി​ര​ത്തി​ല​ധി​കം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച നി​ല​ന്പൂ​ർ നി​ന്ന് അ​വ​രു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടു. 900 പേ​ർ ബം​ഗാ​ളി​ലേ​ക്കും 200 പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കു​മാ​ണ് പോ​യ​ത്. യു​പി​യി​ലേ​ക്കു​ള്ള​വ​ർ ഉ​ച്ച​ക്ക് മു​ൻ​പ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി നി​ല​ന്പൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ൽ നി​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സ് വ​ഴി തി​രൂ​രി​ലേ​ക്ക് പോ​യി.
അ​വി​ടെ നി​ന്ന് ഉ​ച്ചയ്ക്ക് തീ​വ​ണ്ടി മാ​ർ​ഗ​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ​ത്. ബം​ഗാ​ളി​ലേ​ക്കു​ള്ള 900 പേ​ർ നി​ല​ന്പൂ​ർ വെ​ളി​യ​ന്തോ​ട് ഐ​ജി​എം​എം​ആ​ർ. സ്കൂ​ളി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ണ് തി​രൂ​രി​ലേ​ക്ക് പോ​യ​ത്. വൈ​കി​ട്ട് ആ​റു​മ​ണി​ക്കാ​യി​രു​ന്നു ഇ​വ​ർ​ക്കു​ള്ള തീ​വ​ണ്ടി.
ലോ​ക് ഡൗ​ണി​ൽ ഇ​ള​വു​ക​ള​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യാ​ത്ര തു​ട​ങ്ങി​യ​തി​നാ​ൽ ബം​ഗാ​ളി​ലേ​ക്കു​ള്ള​വ​ർ​ക്ക് തി​രൂ​രി​ലേ​ക്ക് പോ​കാ​നാ​വ​ശ്യ​മാ​യ ബ​സ് തി​ക​യാ​തെ വ​ന്ന​തി​നാ​ൽ ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടി ഏ​ർ​പ്പാ​ടാ​ക്കു​ക​യാ​യി​രു​ന്നു.
നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ത​ഹ​സി​ൽ​ദാ​ർ മു​ര​ളീ​ധ​ര​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ രാ​ജ​ഗോ​പാ​ൽ, മോ​ഹ​ന​ൻ, ചു​ങ്ക​ത്ത​റ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ചാ​ച്ചി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ​ബ​രീ​ശ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നേ​തൃ​ത്വം ന​ൽ​കി.